കോഴിക്കോട് മുക്കം വലില്ലാപുഴയിലെ അന്നമ്മ ദേവസ്യ എന്ന അന്നമ്മ ചേടത്തി നാടിനു നഷ്ടമായികൊണ്ടിരിക്കുന്ന നാട്ടുവൈദ്യ സംസ്കാരത്തിന് കാവലാളാണ്. ന...
കോഴിക്കോട് മുക്കം വലില്ലാപുഴയിലെ അന്നമ്മ ദേവസ്യ എന്ന അന്നമ്മ ചേടത്തി നാടിനു നഷ്ടമായികൊണ്ടിരിക്കുന്ന നാട്ടുവൈദ്യ സംസ്കാരത്തിന് കാവലാളാണ്.
നാട്ടിൻപു റത്തെ അറുന്നൂറിലേറെ ഔഷധ ചെടികൾ ഇവർക്ക് തിരിച്ചറിയാം. കൂടാതെ ഏറെ പ്രഗത്ഭയായ വൈദ്യ ശ്രേഷ്ഠ കൂടിയാണിവർ. അതിനാൽ തന്നെ അന്നമ്മ ചേടത്തിയുടെ ഓരോ ദിനവും തിരക്കുള്ളതാണ് . സാധാരണക്കാരായ രോഗികൾ മുതൽ ആയുർവേദ മെഡിക്കൽ വിദ്യാർഥികൾ കൃഷിശാസ്ത്രഞ്ജർ പ്രമുഖ സർവകലാശാലയിലെ സസ്യ ശാസ്ത്രഞ്ജർ തുടങ്ങിയവർ വരെ ഇവരുടെ ചികിത്സയും സേവനവും വിജ്ഞാനവും തേടിയെത്തുന്നു.
പിറ്റതാങ്കലെ വലിയ തറവാട്ടിലാണ് അന്നമ്മയുടെ വലിയപ്പന്റെ സഹോദരൻ താമസിക്കുന്നത്. അദ്ദേഹം അറിയപ്പെടുന്ന വിഷചികിത്സകൻ ആയിരുന്നു. കടിച്ച പാമ്പിനെ വരെ വിളിച്ചു വരുത്തി വിഷമിറക്കാൻ കഴിയുന്നയാൾ . അത്ത രമൊ രനുഭാവത്തിനു താൻ വളരെ ചെറുപ്പത്തിൽ സാക്ഷ്യം വഹിച്ചതും അന്നമ്മ ഓർക്കുന്നു .
ഒരു ദിവസം വലിയമ്മച്ചി യെ തേൾ കുത്തി കാൽ മുഴുവൻ നീരും വേദനയുമായി. രാത്രി സമയമായതിനാൽ അദ്ദേഹം ഉറങ്ങാൻ നേരമായിരുന്നു. അതിനാൽത്തന്നെ തൻറെ കയ്യിലെ ഗ്രന്ധമെടുത്തു അന്നമ്മക്കു നല്കി വേണ്ടത് ചെയ്യാൻ പറഞ്ഞു. അന്ന് തേൾ വിഷത്തിനു നറു നെയ്യും ഇന്തുപ്പും ചേർത്ത് ധാര കോരി അന്നമ്മ. നീരും വേദനയും പമ്പ കടക്കുകയും ചെയ്തു.
ആ ഗ്രന്ഥം പിനീട് ചിതലരിച്ചുപോയി. എന്നാൽ അതിലെ പല ചികിത്സകളും അന്നമ്മ ഹൃദ്യസ്ഥമാക്കി. ദേവസി യുമായുള്ള വിവാഹത്തിന് ശേഷം വലില്ലാപുഴയിലേക്ക് കുടിയേറി
കൂടാതെ കാൻസർ വന്നു മരിച്ച ഇളയ മകൻ ബെന്നിക്ക് കൊടുത്ത വാക്കുകൂടിയാണ് അന്നമ്മക്ക് ഈ നാട്ടുവൈ ദ്യ ചികിത്സ
മുത്തിളും മഞ്ഞളും കൂടി അരച്ച് പുരട്ടുകയും കഴിക്കുകയും ചെയ്താൽ നിരവധി ത്വക് രോഗങ്ങൾ ശമിക്കും.15 വർഷത്തിലേറെ പഴക്കം ചെന്ന വിവിധ ചികിൽസാരീതികൾ പരീക്ഷിചു പരാജയപ്പെട്ട രോഗങ്ങൾ വരെ അവർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് . അതുപോലെ അയമോദകം, വയന്ബ് , ജാതിക്ക ,മഞ്ഞൾ, കടുകുരോഹിണി എന്നിവചേർത്ത് തയ്യാർ ചെയ്യുന്ന ഉര ഗുളിക വളരെ സിദ്ധമായ ഒരൗഷധമാണ്.
മുക്കത്ത് പ്രമുഖ ഹോളിസ്റ്റിക് ചികിത്സ കേന്ദ്രത്തിൽ ആയുർവേദ വൈദ്യയായി അന്നമ്മ ഇപ്പോൾ സേവനമനുഷ്ടിക്കുന്നു .80 വയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോളും ഏറെ ഊർജ്ജ സ്വലതയോടെ തന്റെ പ്രവർത്തികളിൽ മുഴുകുകയാണ് അന്നമ്മ ചേടത്തി